ഷമി കളിയ്ക്കില്ല

wc shami

യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ കളിയ്ക്കില്ല. പരിശീലനത്തിനിടെ ഇടത് കാല്‍ മുട്ടിനേറ്റ പരിക്കാണ് ഷമിയ്ക്ക് വിനയായത്.കഴിഞ്ഞ 2 മത്സരങ്ങളിലും ഷമി നിന്നായി പന്തെറിഞ്ഞിരുന്നു. പാകിസ്താനെതിരെ നാലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 ഉം വിക്കറ്റെടുത്ത ഷമി ടൂര്‍ണമെന്റില്‍ ഇതുവരെ 6 വിക്കറ്റെടുത്തിട്ടുണ്ട്.ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തിയേക്കും. പരിക്ക് മൂലം വിശ്രമിക്കുന്ന ഭുവനേശ്വര്‍ ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ സ്റ്റുവര്‍ട്ട് ബിന്നിക്കാകും നറുക്ക് വീഴുക

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *