സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്

jaitly budget

മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങളും സ്വര്‍ണശേഖരത്തെ പുതിയ നിക്ഷേപമാര്‍ഗമായി മാറ്റുന്നതിനുള്ള സമഗ്രപദ്ധതിയും ഉള്‍പ്പെടുത്തി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കോര്‍പറേറ്റ് നികുതി അഞ്ച് ശതമാനം കുറച്ചതും സേവനനികുതി 14 ശതമാനമാക്കി വര്‍ധിപ്പിച്ചതും സമ്മിശ്രപ്രതികരണമുണ്ടാക്കി. 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മ്മിക്കും.

ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താതെ നിക്ഷേപമാര്‍ഗങ്ങളിലൂടെ നികുതി ഇളവ് നേടുന്നതിനുള്ള മാര്‍ഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി 4,44,200 രൂപ വരെ വ്യക്തികള്‍ക്ക് നികുതി ഇളവ് കിട്ടുന്ന രീതിലാക്കി. 2017 ഓടെ ധനക്കമ്മി മൂന്നു ശതമാനമാക്കി കുറയ്ക്കാനാകുമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു. രാജ്യത്തെ എല്ലാപൗരന്മാര്‍ക്കുമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. 12 രൂപ വാര്‍ഷിക പ്രീമിയം അടച്ച് അംഗമാകുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. അടല്‍ പെന്‍ഷന്‍ യോജന പദ്ധതിയില്‍ 50 ശതമാനം പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.

എയിംസ് പ്രതീക്ഷിച്ചിരുന്ന കേരളത്തെ നിരാശരാക്കി ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പുതിയ എയിംസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കിയതാണ് കേരളത്തിന് ആശ്വാസകരമായത്. റബറിന്റെ ഇറക്കുമതി ചുങ്കം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍നിര്‍ബന്ധമാക്കി. നിലവില്‍ ഇത് 50,000 രൂപയായിരുന്നു. സ്വത്ത് നികുതി വേണ്ടെന്ന് വെക്കാനുള്ള തീരുമാനവും ബജറ്റിലുണ്ട്. ബിഹാറിനും ബംഗാളിനും പ്രത്യേക സാമ്പത്തിക സഹായം ബജറ്റില്‍ പ്രഖ്യാപിച്ചു. 4000 മെഗാവാട്ടിന്റെ നാല് വൈദ്യുതപദ്ധതികള്‍ പുതുതായി തുടങ്ങും. അശോകചക്രം പതിച്ച സ്വര്‍ണനായണയങ്ങള്‍ ഇറക്കും. യോഗയെ ചാരിറ്റിയില്‍ ഉള്‍പ്പെടുത്തി.

നികുതി കൂട്ടിയതിലൂടെ സിഗരറ്റ്, പാന്‍മസാല എന്നിവയുടെ വില കൂടും. അതേസമയം രാജ്യത്തുണ്ടാക്കുന്ന തുകല്‍ചെരുപ്പിന്റെ നികുതി കുറച്ചത് അതിന്റെ: വില കുറയാന്‍ സഹായിക്കും

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *