ആം ആദ്മി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു

aap wins

ആം ആദ്മി പാര്‍ട്ടിയില്‍ ഇരുചേരിയായി തിരിഞ്ഞ് തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം വളര്‍ന്നു വരുന്നത് അപകടകരമാണെന്ന അഭിപ്രായവുമായി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലൊന്നും താന്‍ കെജ്‌രിവാളുമായി സംസാരിച്ചിട്ടില്ലെന്നും ഭൂഷണ്‍ പറഞ്ഞു. ഇതോടെ പ്രശാന്ത് ഭൂഷണെതിരെ ശക്തമായ വിമര്‍ശനവുമായി കെജ്‌രിവാള്‍പക്ഷ നേതാക്കള്‍ രംഗത്തെത്തി. മാധ്യമങ്ങളോട് പ്രശാന്ത് ഭൂഷന്‍ അഭിപ്രായം വ്യക്തമാക്കിയത് ശരിയായില്ലെന്ന് കെജ്‌രിവാള്‍ പക്ഷനേതാവായ അശുതോഷ് പറ‍ഞ്ഞു. പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള നിലപാടുകള്‍ പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കേണ്ടതെന്ന് അശുതോഷ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം നാളെ ചേരാനിരിക്കെയാണ് പാര്‍ട്ടിയില്‍ ചേരി തിരിഞ്ഞുള്ള അഭിപ്രായപ്രകടനവും തര്‍ക്കവും തുടരുന്നതെന്നത് ശ്രദ്ധേയമാണ്. ഈ വിഷയങ്ങളെക്കുറിച്ച് നാളെ ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close