എന്താണ് ക്യാന്‍സര്‍ അറിയാമോ?

ഒരു മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് ക്യാന്‍സര്‍. മനുഷ്യ ശരീരത്തെ കാര്‍ന്ന് തിന്നുന്ന രോഗവുമാണ്. നമ്മുടെ ശരീരത്തില്‍ കോടാനുകോടി കോശങ്ങള്‍ ഉണ്ട് . കോശങ്ങള്‍ സാധാരണ ഗതിയില്‍ക്രമമായി വളരുകയും വിഘടിക്കുകയും നശിക്കുകയും ചെയ്യുന്നു. ശരീരത്തിലെ സാധാരണ കോശങ്ങളുടെ ജീവിതകഘടനയില്‍ ചില മാറ്റങ്ങള്‍ കാണപ്പെടാറുണ്ട്.  ഈ മാറ്റമാണ് ക്യാന്‍സറായി രൂപപ്പെടുന്നത്. ശരീരത്തിന്റെ  പലഭാഗത്ത് പലരൂപത്തില്‍ ഈ രോഗം ബാധിക്കുന്നു. കേരളത്തിലെ പുരുഷന്‍ മാരില്‍ ഈരോഗം കൂടുതലായി കണ്ടു വരുന്നത്. . വായിലെ ക്യാന്‍സറായും ശ്വാസകോശാര്‍ബുദമായും വരുന്നു . സ്ത്രീകളില്‍ . സ്തനാര്‍ബുദമായും, ഗര്‍ഭാശയ ക്യാന്‍സറായും കുട്ടികളില്‍ ലുക്കീമിയ (രക്താര്‍ബുദം)യായും ആണ് ഈ രോഗം കണ്ടു വരുന്നത്.

ലഹരിയുടെ  ഉപയോഗവും അന്തരീക്ഷത്തിലെ ചില റേഡിയേഷന്‍ തരംഗങ്ങളും, പ്രത്യേക  വൈറസുകളുടേയും , ബാക്ടീര്യകളുടേും പ്രവര്‍ത്തനം, എണ്ണയുടെ അമിത പ്രയോഗം , മത്സ്യ- മാംസാദികളുടെ ഉപയോഗം ,പാരമ്പര്യ ഘടകങ്ങള്‍ എന്നിവകൊണ്ടും ക്യാന്‍സര്‍ ഉണ്ടാകാം .

ശരീരത്തിലുണ്ടാകുന്ന വേദന ഇല്ലാത്തതും വളര്‍ച്ച ഇല്ലാത്തതുമായ തടിപ്പുകള്‍, മുഴകള്‍ , സാധാരണ ചികില്‍സ കൊണ്ട് ഭേദമാകാത്ത വ്രണങ്ങള്‍, അസാധാരണ രക്തസ്രാവം, മറുക് , അരിമ്പാറ , വായിലെ വെളുത്തപാടുകള്‍, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട്, ശബ്ദമില്ലായ്മ, വയറുവേദന, ചുമ, രക്തം തുപ്പല്‍, അകാരണമായ ക്ഷീണം ഇവയൊക്കെ ക്യാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ മാത്രമാണ്.

ദിവസവും യോഗ, വ്യായാമം ചെയ്യുക , കുറച്ചദൂരം നടക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കുക, ധാരാളം വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുക, കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തിന് മിതത്വം  പാലിക്കുക, രാസവസ്ത്തുക്കള്‍ അടങ്ങിയ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം കുറക്കുക, ഒരിക്കല്‍ പാചകം ചെയ്യാന്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഇതൊക്കെയാണ് ക്യാന്‍സര്‍ വരാതിക്കാന്‍ നമ്മളെ ക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍.

ക്യാന്‍സറിനെ തടയാന്‍ ആയുര്‍വേദത്തിലെ ചില പൊടിക്കൈകള്‍ താഴെ:-
1. കറുകപ്പുല്ല് ഇടിച്ച് പിഴിഞ്ഞ് നീര് മൂന്നിരട്ടി വെള്ളവും ചേര്‍ത്ത് സേവിക്കുക…..
2. ചെറുനാരങ്ങാ നീരില്‍ അല്‍പ്പം തേന്‍ചേര്‍ത്ത് ചെറു ചൂടുവെള്ളത്തില്‍ കഴിക്കുക……
3. കൃഷ്ണതുളസി നീര് പതിവായി സേവിക്കുക…..
4. വേപ്പിന്‍ കഷായം തുടര്‍ച്ചയായി കഴിക്കുക……
5. ചക്ക സീസണില്‍ ചക്ക കഴിക്കുക …….

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *