വിജയ പരമ്പര തുടരാന്‍ ടീം ഇന്ത്യ

wc yadav kulkarni

പെര്ത്ത്ഃ ലോകകപ്പിലെ തുടര്ച്ചയായ നാലാം ജയം തേടി ഇന്ത്യ ഇന്ന് വെസ്റ്റിനഡീസിനെ നേരിടും. സമഗ്ര മേഖലകളിലും സരവ്വാധിപത്യത്തോടെ നേടിയ മൂന്ന് വിജയങ്ങൾ ടീമിന്റെ ആത്മ വിശ്വാസം വാനോളം ഉയര്ത്തിയിട്ടുണ്ട്. പരിക്കു മൂലം യുഎഇക്കെതിരെ പുറത്തിരുന്ന മുഹമ്മദ് ഷമി കൂടി തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. കഴിഞ്ഞ മത്സരത്തില് കളിച്ച ഭുവനേശ്വർ കുമാറിന് വീണ്ടും വിശ്രമം അനുവദിക്കും.അതേ സമയം പ്രകടനത്തേക്കാള് വിരാട് കോഹ്ലി യുമായി ഉയര്ന്ന വിവാദങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസം ചർച്ചാ  വിഷയം. മാധ്യമ പ്രവര്ത്തകനെ അസഭ്യം പറഞ്‍ഞ കോഹ്ലിയുട നടപടി പ്രതിഷേധ ത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്ന്ന് ക്യാപ്റ്റനും വൈസ് ക്യാപറ്റനും പകരം അശ്വിനാണ് ഇന്നലെ മാധ്യമങ്ങളോട് സംസാരിച്ചത്. മറുവശത്ത് നാണക്കേടില് നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് വിന്ഡീസ്. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല് വി  മറക്കാന് അവര്ക്ക് ജയം കൂടിയേ തീരൂ.നാല് മത്സരങ്ങളിൽ രണ്ടിലും അവര് തോറ്റിരുന്നു. എന്നാല് ക്രിസ് ഗെയിലിനെ മാറ്റി നിര്ത്തിയാല് മത്സരം തിരിക്കാന് കെല്പുള്ള താരങ്ങൾ ടീമിൽ ഇല്ല . ഗെയിലും ഇന്ത്യയും തമ്മിലാകും പോരാട്ടമെന്ന് സാരം. ദക്ഷിണാഫ്രിക്ക ക്കെതിര 104 റണ്സ് വഴങ്ങിയ ക്യാപ്റ്റൻ ഹോള്ഡര് നയിക്കുന്ന ബൗളിംഗ് നിരയും ഇന്ത്യ ക്ക് വെല്ലുവിളി ആകാന് ഇടയില്ല.ബൗളിംഗിന് മൂര്ച്ച കൂട്ടാന് കഴിഞ്ഞ മത്സരത്തില് പുറത്തിരുന്ന കെമര്റോഷിനെ വിന്ഡീസ് തിരിച്ചു  വിളിച്ചേക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close