വി.എസ് സമുന്നതനായ നേതാവാണെന്ന് പിണറായി

12tv_vsand_pinaray_1515227fപ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമുന്നതനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തെ ചുരുട്ടിക്കെട്ടാന്‍ ആരും നോക്കേണ്ടെന്നും പിണറായി പറഞ്ഞു. പ്രസ്‌ക്ലബില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫുമായി നേരത്തെത്തന്നെ ആര്‍ എസ് പി ധാരണയുണ്ടാക്കിയിരുന്നതായും പിണറായി പറഞ്ഞു. ഇടതുമുന്നണിയോട് ആര്‍എസ്പി രാഷ്ട്രീയ വഞ്ചന കാണിച്ചതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് തവണയായി കൊല്ലം സീറ്റില്‍ മത്സരിക്കുന്നത് സിപിഎമ്മാണ്. ഇത്തവണ സീറ്റ് കിട്ടില്ലെന്ന് അറിയാമായിരുന്നതിനാലാണ് അവര്‍ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പിണറായി പറഞ്ഞു.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}