കടുവകൾ കങ്കാരു സഞ്ചിയിൽ, ഓസീസ് ഫൈനലിൽ

Australia v India: Semi Final - 2015 ICC Cricket World Cupസിഡ്നി:ഇന്ത്യ വീണ്ടും പടിക്കൽ കലമുടച്ചു, ലോകകപ്പ് സെമി പോരാട്ടത്തിൽ ഓസ്ട്രേലിയയോട് 95 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യൻമാർ
മടങ്ങി. ഓസീസ് ഉയർത്തിയ 329 റൺസിന്റെ റൺമല കയറാൻ ശ്രമിച്ച ധോണിയും സംഘവും 46.5 ഓവറിൽ 233 റൺസിന് കുഴഞ്ഞു വീണു.
29 ന് നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ ന്യൂസിലൻഡിനെ നേരിടും. സിഡ്നിയിൽ ടോസ് നഷ്ടപ്പെട്ടപ്പോൾ തന്നെ ഇന്ത്യ പാതി തോറ്റിരുന്നു.
ആദ്യം ബാറ്റ് ചെയ്ത് ഓസീസ് വലിയ സ്കോർ നേടുക കൂടി ചെയ്തതോടെ ഇന്ത്യൻ താരങ്ങളുടെ ശരീര ഭാഷ തോറ്റവരുടേതായി. ആദ്യ ഓവറിൽ തന്നെ ലഭിച്ച 2 ലൈഫിൻരെ ബലത്തിൽ ഓപ്പണർമാരായ രോഹിത് ശർമയും ധവാനും മികച്ച തുടക്കം നൽകിയെങ്കിലും മധ്യ നിര തീർത്തും നിരാശപ്പെടുത്തി.സ്കോർ 76 ൽ നിൽക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ നിരുത്തരവാദപരമായി ബാറ്റ് പിടിച്ച കോഹ്‌ലിയും മടങ്ങി. നിലയുറപ്പിക്കുന്നതിന് പകരം ആവേശം തുടർന്ന രോഹിത് ശർമയും സമ്മർദത്തിന് കീഴടങ്ങിയ റെയ്നയും മടങ്ങിയതോടെ ഇന്ത്യ നാലിന് 108. പിന്നീട് ക്യാപ്റ്റൻ ധോണിയും രഹാനയും ചേർന്ന് ഇന്ത്യയ്ക്ക് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും
44 റൺസെടുത്ത രഹാനയെ മടക്കി ഫോക്നർ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ ജഡേജയ്ക്കാവട്ടെ ധോണിക്ക് പിന്തുണ നൽകാനുമായില്ല.
45ാം ഓവറിൽ ഏഴാമനായി  65 റൺസെടുത്ത ധോണി കൂടി പുറത്തായതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. പിന്നെയെല്ലാം ചടങ്ങ് മാത്രം.
ധോണിക്ക് പുറമെ 45 റൺസെടുത്ത ധവാനും 44 റൺസെടുത്ത രഹാനയും 34 റൺസെടുത്ത രോഹിത് ശർമയും മാത്രമാണ് അൽപമെങ്കിലും മികവ് കാട്ടിയത് ഓസ്ട്രേലിയക്ക് വേണ്ടി ഫോക്നർ മൂന്നും സ്റ്റാർക്ക രണ്ടും വിക്കറ്റെടുത്തു ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 328 റൺസെടുത്തത്.ലോകകപ്പ് സെമി ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും അർധ സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചുമാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 34 ഓവറില്‍ ഒരു വിക്കറ്റിന് 197 എന്ന നിലയില്‍ കുതിച്ചിരുന്ന ഓസ്ട്രേലിയയെ അവസാന ഓവറുകളില്‍ നന്നായി പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് തടയുകയായിരുന്നു. 197 ൽ നിൽക്കെ സ്മിത്തിനെ ഉമേഷ് യാദവ് മടക്കി, 23 റൺസെടുത്ത മാക്സ്വെല്ലിനെ അശ്വിനും ഫിഞ്ചിനെ യാദവും പെട്ടെന്ന മടക്കിയതോടെ ഓസീസ് ഇന്നിംഗ്സിന്റെ വേഗത അൽപം കുറഞ്ഞു. നാല് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നത്. മോഹിത് ശർമ രണ്ട് വിക്കറ്റെടുത്തു. അതേ സമയം കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയ മുഹമ്മദ് ഷമി നിരാശപ്പെടുത്തി. 10 ഓവറിൽ 68 റൺസ് വഴങ്ങിയ ഷമിയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.തുടക്കത്തിലേ 12 റൺസെടുത്ത വാർണറെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ സ്റ്റീവൻ സ്മിത്തും ആരോൺ ഫിഞ്ചം ചേർന്ന് നടത്തിയ പോരാട്ടമാണ് ഓസീസിനെ കാത്തത്. ഇരുവരും ചേർന്ന് 182 റൺസ് നേടി. ലോകകപ്പിലെ കന്നി സെഞ്ച്വറി നേടിയ സ്മിത്ത് 93 പന്തിൽ 105 റൺസെടുത്തു 11 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. ആരോൺ ഫിഞ്ച് 116 പന്തിൽ 81 റൺസ് നേടി. 10 റൺസെടുത്ത ക്ലർക്കിനെയും 28 റൺസെടുത്ത വാട്സനെയും മോഹിത് ശർമ പുറത്താക്കി. അവസാന ഓവറുകളിൽ അടിച്ചു കളിച്ച (ഫോക്നറും 12 പന്തിൽ 21) മിച്ചൽ ജോൺസണും (9 പന്തിൽ 27 ) ആണ് ഓസ്ട്രേലിയൻ സ്കോർ 328ൽ എത്തിച്ചത്
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close