ലോകം അവരുടെ അടുത്തെത്തി:അവര്‍ കാത്തിരുന്നു

അവര്‍ കാത്തിരിക്കണേ എന്നാ പ്രാര്‍ഥനയില്‍ ,ലോകം അവരെ തേടുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസം .

ഒടുവില്‍ ലോകം അവരുടെ അടുത്തെത്തി. പ്രാര്‍ത്ഥിച്ച പോലെ അവര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. 13 പേരും.

ഇന്നു ദിവസം ഏതാ, അതാണവര്‍ ആദ്യം ചോദിച്ചത്.

തിങ്കള്‍ എന്ന് കേട്ടപ്പോള്‍ സംശയം…

രക്ഷാ പ്രവര്‍ത്തകരായ തായ് മറൈന്‍ സീല്‍ ഭടന്മാര്‍ പറഞ്ഞു ,ഒരാഴ്ച കഴിഞ്ഞു.

10 ദിവസമായി …നിങ്ങള്‍ സ്ട്രോങ്ങ്‌ ആണ് ..

ചെറുപുഞ്ചിരി ആ കുട്ടികളുടെ മുഖത്തു വിരിയുന്നത് കണ്ടപ്പോള്‍ ലഭ്യമായ വീഡിയോ കണ്ടു ലോകം ചിരിച്ചു.

കഠിനമാണ് ,ഉടന്‍ ഇവരെ പുറത്തേക്കു എത്തിക്കുക എന്നുള്ളത്.

കാരണം 10 കിലോമീറ്റര്‍ നീളമുള്ള ഗുഹയില്‍ ,ലക്ഷ്യ സ്ഥാനത്തിനു 400 മീറ്റര്‍ അകലെ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ചെളിയുമ മണ്ണും ,വെള്ളവും നിറഞ്ഞു കിടക്കുകയാണ് ,ഗുഹയാകെ….

നേവി സീലുകള്‍ വെള്ളത്തില്‍ മുങ്ങിയും മറ്റും അതികഠിനമായ ശ്രമങ്ങള്‍ക്കൊടുവില്‍ ആണ് അകത്തെത്തിയത്.അതോകൊണ്ടുന്തന്നെ ,കാത്തിരിക്കേണ്ടി വരും ഒരല്‍പം കൂടി.

 ഗുഹാമുഖത്ത്‌ ,കഴിഞ്ഞ നാളുകള്‍ തള്ളി നീക്കിയ  രക്ഷിതാക്കള്‍, രക്ഷ പ്രവര്‍ത്തകര്‍ ( പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ) ചിരിക്കുന്നു… നിറഞ്ഞ മനസ്സോടെ…….

ഇതുമായി ബന്ധപ്പെട്ട മുന്‍ വാര്‍ത്ത‍ വായിക്കുവാന്‍: http://dnnewsonline.com/miracle-in-thailand-as-rescuers-find-12-boys-and-their-soccer-coach-alive-in-cave/