സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് വി മുരളീധരന്‍

muraleedharan
ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശം പാലിക്കാന്‍ കഴിയാത്തവര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം തെറ്റായിപ്പോയെന്ന ലീഗ് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണം. ശിരോവസ്ത്രം വിഷയം മുതല്‍ ഗെയില്‍ വരെ ലീഗ് മതത്തെ കൂട്ടുപിടിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.