അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

sc-asks-ec-to-install-electronic-voting-machines-issuing-paper-receipts-to-voters-for-2014-polls_081013010529
അരുവിക്കരയില്‍ മത്സരിക്കാന്‍ 16 സ്ഥാനാര്‍ത്ഥികള്‍.സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ അങ്കത്തട്ടില്‍ ഉണ്ടായിരുന്നത് 17 പേര്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം തീരുന്നതിനു മിനിറ്റുകള്‍ മുന്‍പ് ഒരാള്‍ പിന്‍മാറി. സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന അന്‍സാരിയാണ് പത്രിക പിന്‍വലിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനു രണ്ട് അപരന്‍മാര്‍. ബി വിജയകുമാറും എസ് വിജയകുമാരന്‍ നായരും.യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥിന് ഒരു അപരനും മത്സര രംഗത്തുണ്ട് എം എസ് ശബരീനാഥ്.

അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും പിഡിപി സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്. 16 സ്ഥാനാര്‍ഥികളുള്ള ഉള്ള സാഹചര്യത്തില്‍ ഒരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ടാകും.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}