കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്തായി.

copa
കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്തായി. സ്‌കോര്‍: 4-3.ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചു. തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. കളിയുടെ പതിനഞ്ചാം മിനിട്ടില്‍ റോബീഞ്ഞോയുടെ ഗോളിലൂടെ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 70-മത്തെ മിനിട്ടില്‍ ഗോണ്‍സാലസ് പാരഗ്വായെ സമനിലയില്‍ എത്തിച്ചു. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരത്തിൽ സമ്മർദം അതിജീവിക്കാനാകാതെ ഇടറി വീണപ്പോൾ ജയിക്കണമെന്ന തീവ്രമായ ആഗ്രവുമായി കളം നിറഞ്ഞു കളിച്ച പാരഗ്വായ് സെമിയിൽ കടന്നു. ആദ്യ സെമി ഫൈനലില്‍ ചിലി പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ പാരഗ്വായ് അര്‍ജന്റീനയെയും നേരിടും. ചൊവ്വാഴ്ച്ചയാണ് ആദ്യ സെമി. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചുമണിക്കാണ് മൽസരം.