മലയാള സിനിമാ ലോകത്തിനു കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം.

clapping

ബി ജെ പി കല സാംസ്ക്കാരിക വിഭാഗം ,ഉണര്‍വ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ വഴി കേന്ദ്രത്തിനു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മലയാള സിനിമ -സീരിയല്‍ -കലാ പ്രവര്‍ത്തകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വര്‍ഷങ്ങളായുള്ള ആവശ്യം ആയിരുന്ന ഇ എസ് ഐ ആശുപത്രി തിരുവനന്തപുരത്തിന് അനുവദിച്ചത്.

കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമരിനായിരുന്നു കത്ത് നല്‍കിയിരുന്നത്.കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കലാകാരന്മാര്‍ക്ക് നല്‍കിയ വലിയ ആദരവാണിതെന്നു ബി ജെ പി കലാ-സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീ നര്‍ ഗോപന്‍ ചെന്നിത്തല അറിയിച്ചു.

കേരളത്തിലെ മുഴുവന്‍ കലാകാരന്മാര്‍ക്കും ,പ്രത്യേകിച്ച് തിരുവനന്തപുരത്തെ 20000 വരുന്ന സിനിമാ സീരിയല്‍ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരിട്ടും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി.