രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി ഒരാൾക്ക് വീണ്ടും സംസ്ഥാന ഗവർണറെ സമീപിക്കാനാവുമോയെന്ന് സുപ്രീംകോടതി.

supreme-court1
രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി ഒരാൾക്ക് വീണ്ടും സംസ്ഥാന ഗവർണറെ സമീപിക്കാനാവുമോയെന്ന് സുപ്രീംകോടതി. 1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമൻ ദയാഹർജിയുമായി മഹാരാഷ്ട്ര ഗവർണറെ സമീപിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് ദയാഹർജിയുമായി മേമൻ ഗവർണറെ സമീപിച്ചത്.

രാഷ്ട്രപതിക്കും ഗവർണർക്കും സമാന്തരമായി ദയാഹർജി നൽകുന്നത് തികച്ചും ഗൗരവമേറിയ വിഷയമാണ്. ഇവർ രണ്ടുപേരും ദയാഹർജി തള്ളിയാൽ അയാൾ വീണ്ടും ദയാഹർജിയുമായി മറ്റൊരു കോടതിയിലേക്ക് പോകും. അതും തള്ളിയാൽ അയാൾ വീണ്ടും ദയാഹർജി സമർപ്പിക്കും. ഈ രീതി തുടർന്നുകൊണ്ടേയിരിക്കുമെന്നും കേസ് ഒരിക്കലും അവസാനിപ്പിക്കാവില്ലെന്നും കോടതി വ്യക്തമാക്കി.ഇന്ത്യൻ നിയമമനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ ദയാഹർജി പരിഗണിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണുള്ളത്. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന കേസുകളിൽ മാത്രമേ ഗവർണർക്ക് നിർദേശം നൽകാൻ അധികാരമുള്ളൂ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾ രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി സംസ്ഥാന ഗവർണറെ സമീപിക്കുന്നു. ഇങ്ങനെ ചെയ്യാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ഇതു തികച്ചും അസബംന്ധമായ കാര്യമാണ്. ഹൈക്കോടതിയിൽ പരാജയപ്പെട്ട ഒരു കേസുമായി ഒരാൾക്ക് ജില്ലാ കോടതിയെ സമീപിക്കാനാവുമോ എന്നും കോടതി ചോദിച്ചു.