തന്നെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിച്ചു.

usain
ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ട് വേഗത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും തെളിയിച്ചു. ലണ്ടൻ ഡയമണ്ട് ലീഗിൽ, 100 മീറ്‍റർ ബോൾട്ട് 9.87 സെക്കന്‍റിൽ ഓടിക്കയറി . പരിക്കിന്‍റെ പിടിയിലായിരുന്ന ബോൾട്ട് ആറ് മാസങ്ങൾക്ക് ശേഷമാണ് ട്രാക്കിലിറങ്ങിയത്.

ആറു മാസക്കാലത്തെ ചികിത്സയ്ക്കു ശേഷം, അൽപം ആശങ്കയോടെയാണ് , ഇറങ്ങിയതെങ്കിലും ബോൾട്ട് ട്രാക്കിലെത്തിയപ്പോൾ മുതൽ ആരാധകർ ആവേശത്തിലായി. ഗ്യാലറിയിൽ ജമൈക്കൻ പതാകകൾ പറന്നു. പിന്നെ കണ്ടത് പതിവ് തെറ്‍റിക്കാതെയുള്ള ആ കുതിപ്പ്.
2013 ലോക ചാന്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് നെസ്‍റ്‍റ കാർട്ടർ, കോമൺ വെൽത്ത് ചാന്പ്യൻ കീമ‍ർ ബെയ്ലി കോൾ, അമേരിക്കയുടെ വെറ്‍ററൻ താരം മൈക്ക് റോഡ്ജേഴ്സ്, ബ്രിട്ടന്‍റെ ജെയിംസ് ദസൗലു, ഫ്രഞ്ച് താരം ജിമ്മി വിക്കൗട്ട് എന്നിവാരാണ് ബോൾട്ടിനൊപ്പം ട്രാക്കിലിറങ്ങിയത്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബോൾട്ടിന് വെല്ലുവിളികൾ ഏറെയായിരുന്നു. നിലവിലെ ലോക ചാന്പ്യൻ അമേരിക്കയുടെ ജസ്‍റ്‍റിൻ ഗാറ്‍റ്‍ലിനാണ് വരുന്ന ലോക ചാന്പ്യൻഷിപ്പിൽ ബോൾട്ടിനെ അട്ടിമറിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.