സുപ്പര്‍ ദ്രോഗ്ബെ

drogbe
ദിദിയെ ദ്രോഗ്ബയ്ക്ക് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ ക്ഷണം. 10 ലക്ഷം യുഎസ് ഡോളറാണ് (6.4 കോടി രൂപ) ടീമിന്റെ മാർക്വീ താരമാകുന്നതിനു നാലുമാസത്തേക്കുള്ള പ്രതിഫല വാഗ്ദാനം. സ്റ്റാംഫോഡ് ബ്രിജ് ടീമിൽ നിന്നു കഴിഞ്ഞ സീസണിന് ഒടുവിലാണു ദ്രോഗ്ബ വിടപറഞ്ഞത്. അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ സഹഉടമകളായ അത്‌ലറ്റിക്കോ മഡ്രിഡ് ക്ലബ്ബാണു ദ്രോഗ്ബയ്ക്കു മുന്നിൽ ഈ നിർദേശംവച്ചത്. ഈവനിങ് സ്റ്റാൻഡേർഡ് പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. മാർക്വീ താരത്തെ ഈ മാസം 31നു മുൻപു തീരുമാനിക്കേണ്ടതുണ്ട്. ‘ഇന്ത്യയെ ലോക ഫുട്ബോൾ ഭൂപടത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന ഐഎസ്എൽ ടീമുകളുടെ ആവേശകരമായ പ്രതികരണമാണ് ഈ കരാർ വാഗ്ദാനം’– ദ്രോഗ്ബയുടെ യുകെ ഏജന്റ് ബൽജിത് റിഹാൽ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.