മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍:കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

calicut
മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്‍എസ്എ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോസ്റ്റര്‍ പ്രചരണം.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഉത്തരമേഖല സെക്രട്ടറി സുബിന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നസീറ തുടങ്ങിയവരെയാണ് പേരാമ്പ്രയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.അണ്‍എഡിറ്റഡ് എന്ന ന്യൂസ് പോര്‍ട്ടലിന്റെ പ്രവര്‍ത്തകര്‍ കൂടിയാണ് കസ്റ്റഡിയിലായവര്‍. മേല്‍വിലാസ പരിശോധനയ്ക്ക് എന്ന പേരിലായിരുന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി.

Write a Comment

view all comments

Or
Your e-mail address will not be published. Also other data will not be shared with third person. Required fields marked as *