ഫുട്‌ബോളിന്റെ രാജകുമാരന്‍ @ 500

ronaldo
കരിയറിലെ തന്റെ 753-ാമത് മത്സരത്തില്‍ 500 ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഒപ്പം മറ്റൊരു റെക്കോര്‍ഡിന് കൂടി ഫുട്‌ബോളിന്റെ രാജകുമാരന്‍ അര്‍ഹനായി. സ്പാനിഷ് ലാലിഗയില്‍ റയല്‍മാഡ്രിഡിനായുള്ള ഗോള്‍വേട്ടയില്‍ മുന്‍ താരം റൗളിനൊപ്പമെത്തി ക്രിസ്റ്റ്യാനോ. 308 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റിയാനോയുടെ മാഡ്രിഡിനായുള്ള നേട്ടം. മാഡ്രിഡിനായി ഇപ്പോള്‍ 323 ഗോളുകള്‍ നേടിയിട്ടുണ്ട്. റൗളും 323 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്.

2009-ലാണ് ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിലെത്തുന്നത്. അന്നത്തെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 80 മില്യണ്‍ പൗണ്ടിനായിരുന്നു ക്രിസ്റ്റി അന്ന് റയലിലെത്തിയത്. അന്നുമുതല്‍ ഇന്നുവരെ 308 മത്സരങ്ങളാണ് റയലിനായി കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 200-ഓളം മത്സരങ്ങളില്‍ നിന്നായി 118 ഗോളുകളും സ്‌പോര്‍ടിംഗിനായി 55 ഗോളുകളും നേടിയിട്ടുണ്ട് ക്രിസ്റ്റിയാനോ.

ചാമ്പ്യന്‍സ് ലീഗില്‍ സ്വീഡിഷ് ക്ലബായ മാല്‍മോയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പിച്ച മത്സരത്തിലായിരുന്നു ക്രിസ്റ്റിയുടെ രണ്ട് റെക്കോര്‍ഡുകളും പിറന്നത്. മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോയായിരുന്നു. മാഡ്രിഡിനായി ഇതുവരെ 308 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.