‘ആരോഗ്യസുരക്ഷയ്ക്ക് ഒരു ചുവട്’

aranmula
2015 മെയ് മാസം ആറന്മുളയില്‍ നടന്ന ദേശീയ ചക്കമഹോത്സവത്തിന് ശേഷം കേരളത്തില്‍ പൊതുവെ ചക്കയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം കൂടി വരികയാണ്. ചക്കയുടെ പ്രാധാന്യവും മൂല്യവും ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കേണ്ടതും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശൈലിയിലേക്ക് ചക്കയെ തിരിച്ചുകൊണ്ടുവരേണ്ടതും ഇന്നൊരു ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. ചക്കയുടെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യവും കൂടിയാണ് .

‘ആരോഗ്യസുരക്ഷയ്ക്ക് ഒരു ചുവട്’എന്ന സന്ദേശവുമായി ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് 2015 ഒക്‌ടോബര്‍ 15 ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആറന്മുള ശബരി ബാലാശ്രമത്തില്‍ വച്ച് ചക്കയുടെ ആരോഗ്യ ഔഷധമൂല്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഒരു പഠനകളരി സംഘടിപ്പിക്കുന്നു. ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീമതി ജിസി ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പഠനകളരി നടക്കുക.

താല്‍പര്യമുള്ളവര്‍ 2015 ഒക്‌ടോബര്‍ 10ന് മുന്‍പ് 100 രൂപാ സഹിതം ആറന്‍മുള ഹെറിറ്റേജ് ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍-9947765695, 9946611594.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close