ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം

sa
ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ഇന്ത്യയ്‌ക്കെതിരെയുളള ട്വന്റി ട്വന്റിയില്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക വിജയലക്ഷ്യമായ 200 റണ്‍സ് അടിച്ചെടുത്തത്. നേരത്തെ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം തന്നെ ശിഖര്‍ ധവാന്റെ വിക്കറ്റ് എടുക്കാന്‍ സാധിച്ചെങ്കിലും ആദ്യ പവര്‍ പ്ലേ അവസാനിപ്പിക്കുമ്പോഴേക്കും രോഹിത് ശര്‍മ്മയുടെ മികവില്‍ ഇന്ത്യ 46 റണ്‍സ് കരസ്ഥമാക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹാഷിം അംലയുടെയും , ഡി വില്ലിയേഴ്‌സിന്റെയും ഓപ്പണിങ് മികവില്‍ 26 ബോളുകളില്‍ ആദ്യ അന്‍പത് റണ്‍സ് അടിച്ചെടുത്തെങ്കിലും പിന്നീട് ഹാഷിം അംല റണ്ണൗട്ടായി. തുടര്‍ന്ന് ഡിവില്ലിയേഴ്‌സ് ഹാഫ്‌സെഞ്ച്വറി നേടിയെങ്കിലും അശ്വിന്‍ ഡിവില്ലിയേഴ്‌സിനെ പുറത്താക്കി ഇന്ത്യയ്ക്ക് കളിയില്‍ മേധാവിത്വം നേടിക്കൊടുത്തു. പക്ഷേ തുടര്‍ന്ന് ബാറ്റിങ്ങിനെത്തിയ ജെ.പി. ഡുമിനിയുടെയും ബെഹ്‌റാദിയെന്റെയും മികവില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. 34 പന്തുകളില്‍ നിന്നും ഏഴുസിക്‌സുകളോടെയാണ് ജുമിനി 68 റണ്‍സ് കരസ്ഥമാക്കിയത്. ജെ.പി. ഡുമിനിയാണ് കളിയിലെ താരം.