സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സിനഡ് തുടങ്ങി

cinadu
കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ സമ്മേളനം (സിനഡ്) ഫ്രാന്‍സിസ് പാപ്പയുടെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പ്രത്യേക പ്രാര്‍ഥനയോടെ തുടങ്ങി. സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയില്‍ സ്വവര്‍ഗവിവാഹമടക്കമുള്ള കുടുംബപ്രശ്‌നങ്ങളാണ് ഇത്തവണത്തെ പ്രത്യേക വിഷയം. 270 മെത്രാന്മാരും വിവിധരാജ്യങ്ങളില്‍ നിന്നായി 318 അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്.ഒക്ടോബര്‍ 25-ന് സിനഡ് സമാപിക്കും.

സ്വവര്‍ഗക്കാരനെന്ന് വെളിപ്പെടുത്തിയ പോളണ്ടുകാരനായ വൈദികനെതിരെ കഴിഞ്ഞദിവസം സഭ നടപടിയെടുത്തിരുന്നു. വത്തിക്കാനിലെ പ്രധാന സമിതിയില്‍ 2003 മുതല്‍ അംഗമായ മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റഫ് ചരംസയെ പൗരോഹിത്യ ശുശ്രൂഷകളില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു.

ഒരു ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സ്വവര്‍ഗരതിക്കാരനാണെന്നും പങ്കാളിയുണ്ടെന്നും അദ്ദേഹം പറഞ്ഞത്. സഭ സ്വവര്‍ഗരതിയോട് പുലര്‍ത്തുന്ന സമീപനത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.