വിജ്ഞാപനം നാളെ രാവിലെ

POLL
സംസ്ഥാനത്ത് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെ രാവിലെ ഇലക്ഷന്‍ കമ്മിഷന്‍ പുറപ്പെടുവിക്കും. നാളെമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഈ മാസം 14 വരെ പത്രിക സ്വീകരിക്കും. പത്രിക സ്വീകരിക്കുന്നതിന് റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കി. പത്രികയുടെ സൂക്ഷ്മപരിശോധന 15 ന്. 17 വരെ പത്രിക പിന്‍വലിക്കാം.വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയം തിങ്കളാഴ്ച അവസാനിച്ചു.നാളെ രാവിലെ 11 മണി മുതല്‍ പത്രിക സമര്‍പ്പിക്കാം.