സംഗീത ജീവിതത്തിന് സ്നേഹാര്‍ച്ചന

mg
പാട്ടിന്റെ ലോകത്ത് മൂന്നു പതിറ്റാണ്ടിന്റെ സ്വരഭാവവുമായി മുന്നേറുന്ന പ്രശസ്ത പിന്നണി ഗായകനും, മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഒട്ടുമിക്ക മനോഹര ഗാനങ്ങള്‍ക്കും സ്വരമാധുര്യം നല്‍കിയിട്ടുള്ള മോഹന്‍ലാലിന്‍റെ ഉറ്റ മിത്രവും കൂടി ആയ എംജി.ശ്രീകുമാറിന്റെ രാഗഭരിതമായ സംഗീത ജീവിതത്തിന് സ്നേഹാര്‍ച്ചനയായി ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റ് ഉപഹാരം നല്‍കി ആദരിച്ചു.

മോഹന്‍ലാലിനെ പോലെ തന്നെ വിനയം കൈമുതലായി കൊണ്ട് നടക്കുന്ന ശ്രീ എം ജി. ബഹ്‌റൈനിലെ മോഹന്‍ലാല്‍ ആരാധകരോടൊപ്പം ഫോട്ടോകള്‍ എടുത്തും, എടുപ്പിച്ചും, കുശലങ്ങള്‍ പറഞ്ഞും കുറെ നേരം ചിലവഴിച്ചു. ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി. സെക്രട്ടറി ഫൈസല്‍ എഫ് എം ഹൃദയം നിറഞ്ഞ നന്ദിയും ഭാവുകങ്ങളും അറിയിച്ചു. ജോ. സെക്രെട്ടറിമാരായ മനോജ്‌ മണികണ്ടന്‍, കിരീടം ഉണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, ലിജീഷ്, വിപിന്‍ എന്നിവരും സന്നിഹിതരായിരുന്നു.