ചെങ്ങന്നൂരില്‍ വാഹനമിടിച്ച്‌ പോസ്‌റ്റുകള്‍ തകര്‍ന്നു

CGNR
വാഹനമിടിച്ച്‌ വൈദ്യുതി-ടെലിഫോണ്‍ പോസ്‌റ്റുകള്‍ തകര്‍ന്നത് ചെങ്ങന്നൂരില്‍ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെടാന്‍ കാരണമായി. നഗരത്തിലെ ഷൈനി എബ്രഹാം റോഡില്‍ നിന്നു റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്ക്‌ പ്രവേശിക്കുന്ന ഭാഗത്താണ്‌ രാവിലെ 9.30 ഓടെ വാഹനമിടിച്ച്‌ റോഡിന്റെ മൂലയ്‌ക്കായി സ്‌ഥാപിച്ചിരുന്ന പോസ്‌റ്റുകള്‍ തകര്‍ന്നത്‌. ഇതേത്തുടര്‍ന്ന്‌ റെയില്‍വേ സ്‌റ്റേഷന്‍-വെള്ളാവൂര്‍ ഭാഗത്തേക്കും നഗരത്തിലേക്കുമുള്ള വാഹനഗതാഗതം തടസപ്പെട്ടു. വൈദ്യുതി വകുപ്പും പോലീസും എത്തി മണിക്കൂറുകള്‍ക്ക്‌ ശേഷം പോസ്‌റ്റുകള്‍ നീക്കിയതിനെ തുടര്‍ന്നാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌.