പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജേന്ദറിന് വിജയത്തുടക്കം

vijender
പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ് ജയത്തോടെ അരങ്ങേറ്റം കുറിച്ചു. ബ്രിട്ടീഷുകാരനായ സോണി വൈറ്റിങ്ങിനെ തറപറ്റിച്ചാണ് വിജേന്ദര്‍ തന്റെ പ്രൊഫഷണല്‍ ബോക്‌സിങ് അരങ്ങേറ്റം കുറിച്ചത്. വൈറ്റിങ്ങിനെതിരെ ആധികാരികമായായിരുന്നു വിജേന്ദറിന്റെ ജയം. നാല് റൗണ്ടുള്ള മത്സരത്തിലെ മൂന്നാം റൗണ്ടില്‍ തന്നെ വൈറ്റിങ് തോല്‍വി സമ്മതിച്ചു. വിജേന്ദറിന്റെ ഇടിയേറ്റ് വൈറ്റിങ് വീണതോടെ റഫറി ഇന്ത്യന്‍ ബോക്‌സറെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമായ വിജേന്ദര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് ഇന്നത്തെ മത്സരത്തോടെ ചുവടുമാറ്റുകയായിരുന്നു. പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരങ്ങളില്‍ ഇറങ്ങാനാവില്ല.