എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് പി.സി. ജോർജ്

pc george
അടുത്ത നിയമസഭാ സമ്മേളനത്തിന് മുൻപ് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന് പി.സി. ജോർജ് എംഎൽഎ. രാജിവച്ചതിനുശേഷം കോൺഗ്രസ് സെക്യുലർ പാർട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് തീരുമാനമെന്നും പി.സി. ജോർജ് വ്യക്തമാക്കി.പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തിൽ ഇനി പങ്കെടുക്കില്ല. രാജിവയ്ക്കുന്നതിനുള്ള സമയം നിശ്ചയിച്ചിട്ടില്ല. എത്രയുംവേഗം രാജിവയ്ക്കണമെന്നാണ് ആഗ്രഹം. ഇടതുപക്ഷമാണ് ശരിയെന്ന് തനിക്കിപ്പോൾ മനസിലായെന്നും പി.സി. ജോർജ് പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകിയ പരാതിയിൽ സ്പീക്കറുടെ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് രാജിവയ്ക്കാൻ തയാറാണെന്ന് വ്യക്തമാക്കി ജോർജ് രംഗത്തെത്തിയത്. കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ ജോർജിനെതിരെ മൊഴി നല്‍കിയിരുന്നു.