ഹൈബ്രിഡ് കാറുകള്‍ നിരത്തിലിറക്കി.

HYBRID
ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍ (ഡി.ടി.സി.) 80 പുതിയ ഹൈബ്രിഡ് കാറുകള്‍ നിരത്തിലിറക്കി.പരിസ്ഥിതിമലിനീകരണത്തിന്റെ തോത് കുറവുള്ള ടൊയോട്ട കാംറി കാറുകളാണ് പുതുതായി ഓടിത്തുടങ്ങിയത്. ഇതോടെ എമിറേറ്റിലെ ഹൈബ്രിഡ് ടാക്‌സികളുടെ എണ്ണം 145 ആയി. കാര്‍ബണ്‍ പുറംതള്ളലും ഊര്‍ജോപഭോഗവും താരതമ്യേനകുറവുള്ള കാറുകളാണിവയെന്ന് ഡി.ടി.സി. സി.ഇ.ഒ. ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി.
അറബ് മേഖലയില്‍ ആദ്യമായി ഹൈബ്രിഡ് കാറുകള്‍ പരീക്ഷിച്ചത് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.)യാണെന്ന് ദുബായ് ടാക്‌സി ആക്ടിങ് ഡയറക്ടര്‍ അമ്മാര്‍ ബുറൈകി പറഞ്ഞു. 2008 മുതല്‍ 2011 വരെ പരീക്ഷണാര്‍ഥമാണ് ഇത്തരം കാറുകള്‍ ഓടിച്ചിരുന്നത്.