പാലക്കാട്ട് അക്രമം തുടരുന്നു; 15വരെ നിരോധനാജ്ഞ

palakkad
പാലക്കാട് നഗരത്തിലും മുനിസിപ്പാലിറ്റി പരിധിയിലും കണ്ണാടി, കൊടുമ്പ് എന്നീ പഞ്ചായത്തുകളിലും 15വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. . ഈ സ്ഥലങ്ങളില്‍ സംഘംചേരല്‍ വിലക്കിയിട്ടുണ്ട്. കണ്ണാടിയില്‍ ഭരണം തിരിച്ചുപിടിച്ച സി.പി.എം, വിമതര്‍ക്കുനേരെ വ്യാപക അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

പാലക്കാട് നഗരപരിധിയില്‍ ബി.ജെ.പി – സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. സി.പി.ഐ, ബി.ജെ.പി. ജില്ലാ ഓഫീസുകള്‍ക്കുനേരെ തിങ്കളാഴ്ച ആക്രമണമുണ്ടായി. ബി.ജെ.പി.യുെട തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. രാത്രി രണ്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതര്‍ സോഡാക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു. ജനല്‍ച്ചില്ല് തകര്‍ന്നു.

സി.പി.ഐ. ജില്ലാ ഓഫിസിനുനേരെ ബൈക്കിലെത്തിയ സംഘമാണ് കുപ്പികള്‍ വലിച്ചെറിഞ്ഞത്. രാവിലെ ഏഴരയോടെയാണ് സംഭവം. നാശനഷ്ടമുണ്ടായിട്ടില്ല. കൊപ്പം വാര്‍ഡിലെ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്.

കണ്ണനൂരില്‍ ചേരിതിരഞ്ഞ് കല്ലേറുനടത്തിയ സി.പി.എം., സി.പി. എം. വിമതസംഘങ്ങളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സി.പി.എം. പ്രവര്‍ത്തകരായ 10 പേര്‍ക്ക് പരിക്കുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close