കേരളപ്പിറവി വിപുലമായ രീതിയില്‍ ആഘോഷിച്ചു.

mohanlal-fans-bahrain-keralappiravi1
ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റ് സല്‍മാനിയ ഗ്രീന്‍ കാപ്സിക്കം റെസ്റ്റ്റന്റില്‍ വച്ച് ഇന്നലെ കേരളപ്പിറവി വിപുലമായ രീതിയില്‍ ആഘോഷിച്ചു. ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ കുടുംബത്തിലെ ഏറ്റവും ചെറിയ പ്രവാസി ഫഹദ് ഫൈസല്‍ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്ത പരിപാടിയില്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസല്‍ എഫ് എം പുണ്യം ഈ കേരള ജന്മം എന്നാ വിഷയത്തെ കുറിച്ച് സംസാരിച്ചു.

ട്രെഷറര്‍ പ്രമോദ് എടപ്പാള്‍, ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ കേരളപ്പിറവി ദിനാശംസകള്‍ നേരുകയും, പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കേരളത്തിലെ തങ്ങളുടെ സ്വന്തം നാടിനെക്കുറിച്ച് വാചാലരാകുകയും, കേരളത്തില്‍ ജനിച്ചത്‌ ഭാഗ്യം ആയി കരുതുന്നു എന്നും, നഷ്ടപ്പെട്ട് പോകുന്ന പ്രകൃതി ഭംഗിയെ ക്കുറിച്ചും വരണ്ടു പോകുന്ന പുഴകളെയും, കുന്നുകളെയും കുറിച്ചും ആശങ്ക രേഖപ്പെടുത്തി സംസാരിക്കുകയും ചെയ്തു. കേരളത്തില്‍ നിലനിന്നു പോരുന്ന മതസൌഹാര്‍ദവും, സാഹോദര്യവും ഈ ഭൂമി ഉള്ളടത്തോളം കാലം നിലനില്‍കാന്‍ വേണ്ടി നടത്തിയ മൌനപ്രാര്‍ത്ഥന ശ്രേദ്ധേയമായി.

ജയകുമാര്‍ വര്‍മ, ഗോപെഷ്, ഗാഥ നന്ദന്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആലപിച്ച കേരളതനിമ തുളുമ്പും ഗാനങ്ങളും, കൊച്ചു കലാകാരന്‍ ആശ്വദേവിന്റെ മിമിക്രിയും സദസ്സിന്‍റെ കരഘോഷങ്ങള്‍ ഏറ്റു വാങ്ങി.
വൈസ് പ്രസിഡന്റ്‌മാരായ പ്രജില്‍ പ്രസന്നന്‍, ടിറ്റോ ഡേവിസ്, ജോ. സെക്രെടറിമാരായ മനോജ്‌ മണികണ്ടന്‍, കിരീടം ഉണ്ണി, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷൈജു, ലിജീഷ്, വിശാഖ്, കണ്ണന്‍, അരുണ്‍, വിപിന്‍, രഞ്ജിത് ലാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.