ലാല്‍കെയെര്‍സ് ഷാജിക്കു ഒരു ലക്ഷം രൂപ സഹായധനം കൈമാറി.

shajiരണ്ടു വൃക്കയും തകരാറില്‍ ആയ കോഴിക്കോട് സ്വദേശി പുത്തന്‍ പുരക്കല്‍ ഷാജിയുടെ വൃക്ക മാറ്റി വക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ്‌ പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ എം ജി ശ്രീകുമാര്‍, ഷാജിയുടെ ബഹ്രനില്‍ ജോലി ചെയ്യുന്ന ഭാര്യാ സഹോദരന്‍ ദിഗേഷിനു കൈമാറി.
MG-Bahrain-LalCares
ബഹ്‌റൈന്‍ ലാല്‍കെയെര്‍സ് പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം., ജോ. സെക്രെട്ടറിമാരായ മനോജ്‌ മണികണ്ടന്‍, കിരീടം ഉണ്ണി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, ലിജീഷ്, വിപിന്‍, വിശാഖ് എന്നിവരും ചടങ്ങില്‍ സംബധിച്ചു. പെട്ടെന്ന് തന്നെ ഇത്രയും തുക സമാഹരിക്കാന്‍ സഹായിച്ച ലാല്‍ കേയെര്സിലെ എല്ലാ അംഗങ്ങള്‍ക്കും, പ്രവാസി സുമനസ്സുകള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ശ്രീ മോഹന്‍ലാലും തന്‍റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കൂടി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തിയ ഈ ജീവ കാരുണ്യ പ്രവര്‍ത്തനം പ്രസിദ്ധപ്പെടുത്തി.
mohanlal