പി സി ജോര്‍ജിനെ അയോഗ്യനാക്കി

PC
കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ .മുന്‍കാല പ്രാബല്യത്തോടെ അയോഗ്യനാക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം ജോര്‍ജ് സമര്‍പ്പിച്ച രാജിക്ക് പ്രസക്തിയില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര്‍ അറിയിച്ചു.അയോഗ്യനാക്കാനുള്ള തീരുമാനം വരുന്നതിന് തലേന്ന് നല്‍കിയ രാജി ഉചിതമായില്ല. ആ സാഹചര്യത്തില്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നതിനാല്‍ രാജി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എം.എല്‍.എ എന്ന നിലയില്‍ ഔദ്യോഗികമായി ഇന്നലെ വരെ ചെയ്ത കാര്യങ്ങള്‍ അംഗീകരിച്ചതും,എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെ അയോഗ്യന്‍ ആകിയ നടപടിയും വിലയിരുത്തി സ്പീക്കറുടെ നടപടി നിയപരമായി പരിശോധിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.സ്പീക്കറെ കൊണ്ടു ഇങ്ങിനെ ചെയ്യിച്ചവരെ അറിയാമെന്നും,പരാതിക്കാരനായ തോമസ് ഉണ്ണിയാടൻ പോലും മുൻകാല പ്രാബല്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.