ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിങ് ഇന്ത്യന്‍ ടീമില്‍

GURപഞ്ചാബ് ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിങ് മനിനെ ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഗുര്‍കീരതിനെ കൂടി ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു.ഈ രഞ്ജി സീസണിലെ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഗുര്‍കീരതിന് ടീമിലേക്കുള്ള വഴിതുറന്നത്. 21 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്നായി 49.20 ശരാശരിയില്‍ 1427 റണ്‍സാണ് ഈ ഇരുപത്തിയഞ്ചുകാരന്റെ സമ്പാദ്യം.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ്. ദക്ഷിണാഫ്രിക്കക്ക് എതിരായ എകദിന പരമ്പരയ്ക്കുള്ള സംഘത്തിലും ഗുര്‍കീരത് അംഗമായിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും അവസാന ഇലവനില്‍ ഇടംകിട്ടിയിരുന്നില്ല.