പാരീസില്‍ ഇരട്ട സ്‌ഫോടനം; വെടിവെയ്പ്: 158 മരണം

fr
ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ തിരക്കേറിയ റസ്റ്ററന്റുകളിലും ബാറുകളിലും മറ്റുമുണ്ടായ വെടിവയ്പ്പുകളിലും സ്‌ഫോടനങ്ങളിലുമായി 158 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണത്തെ തുടർന്ന് ഫ്രാൻസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തി അടച്ചു.

മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയവരെ ബന്ദിയാക്കി. ഇവിടെ ബന്ദിയാക്കപ്പെട്ട 100 പേരേയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
fr2
വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ബാറിന് പുറത്ത് മൂന്നു സ്‌ഫോടനങ്ങള്‍ നടന്നു. ഫ്രാന്‍സും-ജര്‍മ്മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം ഈ സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് പുറത്ത് പൊട്ടിത്തെറി നടന്നത്. മത്സരം കാണാന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും,വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമറെയും സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.
fr presi
അക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ജർമൻ ചാൻസലർ ആംഗല മെർക്കലും യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും അപലപിച്ചു. പാരീസ് ജനതയോട് ഐക്യദാർഢ്യം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ കുറിപ്പിലൂടെ അറിയിച്ചു.

ചാര്‍ലി ഹെബ്‌ദോ മാസികയില്‍ നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഫ്രാൻസിലുണ്ടാകുന്ന പ്രധാന ആക്രമണമാണിത്. അന്ന് ആക്രമണമുണ്ടായ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ഓഫിസിന് 200 മീറ്റര്‍ മാത്രം അകലെയുള്ള തിയേറ്ററാണ് ബാറ്റാക്ലാൻ. ബാറ്റാക്ലാന്‍ തിയേറ്ററിനു സമീപമുള്ള ലെ പെടിറ്റ് കാബോഡ്ജ്, ഡെ കാറില്ലോൺ റസ്റ്ററന്റുകളിലാണ് വെടിവയ്പ്പുണ്ടായത്.
fr3
fr pre 2
പ്രസിഡന്റ് ഒലോൻദയുടെ അധ്യക്ഷതയില്‍ തൊട്ടുപിന്നാലെ ചേർന്ന അടിയന്തര മന്ത്രിസഭായോഗം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും പാരീസ് മുനിസിപ്പാലിറ്റി നിര്‍ദേശം നല്‍കി.