ഒരു തീവ്രവാദിയെ തിരിച്ചറിഞ്ഞു; ബെല്‍ജിയത്തില്‍ മൂന്ന് പേര്‍ പിടിയില്‍

paris
പാരീസില്‍ നടന്ന ഐ.എസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബെല്‍ജിയം പോലീസ് മൂന്നുപേരെ അറസ്റ്റുചെയ്തു.മൊറാക്കോയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരെ പുനരധിവസിപ്പിച്ചിട്ടുള്ള മൊളാന്‍ബിക് നഗരത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന. ഇതിനിടെ തീവ്രവാദ ആക്രമണത്തില്‍ പങ്കെടുത്ത പാരീസിനു സമീപമുള്ള കുര്‍കുറോണ്‍ സ്വദേശിയായ ഇസ്മയില്‍ ഒമര്‍ മുസ്തഫ എന്ന തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടും ഉണ്ട്.

സിറിയയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്കുളള മറുപടിയാണ് പാരീസില്‍ നടത്തിയ ഭീകരാക്രമണം എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ജര്‍മ്മനി ഉള്‍പ്പെടെയുളള യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ ശക്തമാക്കി. തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് റഷ്യ, യുഎസ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.