ഐഎസ്എല്ലിലെ അതിവേഗ ഗോൾ ക്രിസ് ഡാഗ്നലിന്.

chris
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിലെ അതിവേഗ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രിസ് ഡാഗ്നലിന്.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള മൽസരം തുടങ്ങി മുപ്പതാം സെക്കന്റിൽ ഗോൾ നേടിയതോടെയാണ് ക്രിസ് ഡാഗ്നൽ അതിവേഗ ഗോളിന്റെ റെക്കോർഡ് സ്വന്തമാക്കിയത്.ഗുവഹത്തിയില്‍ ആണ് മത്സരം.

പൂണെയിലെ ശിവ് ഛത്രപതി സ്റ്റേഡിയത്തിൽ ഒക്ടോബർ 27ന് എഫ്സി പൂണെയ്ക്കെതിരെയുള്ള മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് റാഫി 48-ാം സെക്കന്റില്‍ കുറിച്ച റെക്കോർഡാണ് ക്രിസ് ഡാഗ്നൽ മറികടന്നത്.