ഈജിപ്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റഷ്യ നിരോധിച്ചു

russia
കഴിഞ്ഞമാസം റഷ്യന്‍ യാത്രാവിമാനം സിനായില്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്നുള്ള സുരക്ഷാനടപടിയുടെ ഭാഗമായി ഈജിപ്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റഷ്യ നിരോധിച്ചു. ശനിയാഴ്ച മുതല്‍ തീരുമാനം നടപ്പായതായി റഷ്യന്‍ വ്യോമാധികൃതര്‍ പറഞ്ഞു. അപകടത്തില്‍ 217 യാത്രക്കാരായിരുന്നു മരിച്ചിരുന്നത്. അപകടത്തെത്തുടര്‍ന്ന് ഈജിപ്തിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റഷ്യ നേരത്തേ നിര്‍ത്തിവെച്ചിരുന്നു. റഷ്യയുടെ നടപടി ഈജിപ്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. റഷ്യന്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്വം നേരത്തേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു.