ഭീകരവാദം ലോകം നേരിടുന്ന പ്രധാന വെല്ലുവിളി,വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി: മോദി.

mal
വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വികസനവും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ എല്ലാ ജനങ്ങൾക്കുമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യയുടെ വികസനത്തിന് വേഗത കൂടിയിരിക്കുകയാണ് ഇപ്പോൾ.ലോകത്തിലെ വന്‍ സാമ്പത്തികശക്തിയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ.സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇടപെടലില്‍ മാറ്റം വരികയാണ്.അഴിമതിയെ എല്ലാ തലത്തിലും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
mal2
ഗാന്ധിജി മലേഷ്യ സന്ദർശിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം തൊടാന്‍ മലേഷ്യയ്ക്കു സാധിച്ചിട്ടുണ്ട്. ക്വാലലംപൂരിലെ ഗാന്ധി സെന്ററില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗാന്ധിപ്രതിമ സ്ഥാപിക്കും. മലേഷ്യയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് സുഭാഷ് ചന്ദ്ര ബോസിന്റെ പേരിടുമെന്നും മലേഷ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് 6.5 കോടി രൂപ നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു.
mal4
ഭീകരവാദം ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഇതിനെതിരെ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നീങ്ങണം.ഭീകരവാദത്തിന് അതിർത്തികൾ ഇല്ലെന്നും മതത്തിന്റെ പേരിൽ ആളുകളെ ഇവർ സംഘടിപിക്കുകയും വിശ്വാസത്തിന്റെ പേരിൽ ആളുകളെ കൊല്ലുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.ഇന്റർനെറ്റല്ല ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.