ജമ്മു-കാശ്മീരില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു

chopper700
ജമ്മു-കാശ്മീരില്‍ വൈഷ്ണോദേവി ഭക്തരുമായി പോയ ഹിമാലയൻ ഹെലി സർവീസിന്റെ സ്വകാര്യ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു.പറന്നുയര്‍ന്ന ഉടന്‍ തീപിടിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീപിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഹെലികോപ്റ്റര്‍ പറക്കുന്നതിനുള്ള അനുകൂലമായ കാലാവസ്ഥയാണ് സംഭവ സമയം ഉണ്ടായിരുന്നതെന്ന് ജമ്മു ഇന്‍സ്പെക്ടര്‍ ജനറല്‍ ഡാനിഷ് റാണ പറഞ്ഞു.സംഭവത്തിനു ശേഷം പ്രദേശത്ത് ഹെലികോപ്റ്റര്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിനിയും മുന്‍ വ്യോമസേന ഉദ്യോഗസ്ഥയുമായിരുന്ന സുമിത വിജയനാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ട പൈലറ്റ്‌ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.