യു.എസില്‍ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്ക്

usa
ന്യൂഓര്‍ലന്‍സിലെ കളിസ്ഥലത്തുണ്ടായ വെടിവെപ്പില്‍ 16 പേര്‍ക്ക് പരിക്കേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നും തീവ്രവാദ ബന്ധമില്ലെന്നും പോലീസ് അറിയിച്ചു.
പ്രാദേശികസയമം വൈകീട്ട് ഏഴുമണിക്കാണ് സംഭവം. ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കളിസ്ഥലത്ത് 500 ലധികം ആളുകളുണ്ടായിരുന്നു.