അജ്ഞാതവാസക്കാലത്ത് രാഹുല്‍ സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

Rahulഅജ്ഞാതവാസക്കാലത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍. ഈ വര്‍ഷം ഫിബ്രവരി മുതല്‍ ഏപ്രില്‍ വരെ 60 ദിവസമായിരുന്നു ഇത്.

ഫിബ്രവരി 16ന് ന്യൂഡല്‍ഹിയില്‍ നിന്ന് രാഹുല്‍ നേരെ പോയത് ബാങ്കോക്കിലേക്കായിരുന്നു . അവിടെ ഒരു ദിവസം ചിലവഴിച്ച ശേഷം പിന്നീട് കംബോഡിയയിലേക്ക് പോയ രാഹുല്‍ അവിടെ 11 ദിവസം തങ്ങി. പിന്നീട് ഫിബ്രവരി 28ന് വീണ്ടും തിരിച്ച് ബാങ്കോക്കിലെത്തി. അവിടെ നിന്ന് മ്യാന്മറിലേക്ക് പോയി അവിടെ 21 ദിവസം ചിലവിട്ടു. മാര്‍ച്ച് ഒന്ന് മുതല്‍ 21 വരെയായിരുന്ന മ്യാന്മറിലെ വാസം. മാര്‍ച്ച് 22 ന് തിരിച്ച് തായ് ലന്‍ഡിലെത്തി അവിടെ അയുത്തയിലെ ബുദ്ധ പൈതൃക കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ ഒമ്പത് ദിവസം തങ്ങി. മാര്‍ച്ച് 31 ന് വിയറ്റ്‌നാമിലേക്ക് പറന്ന രാഹുല്‍ ഏപ്രില്‍ 12 ന് തിരിച്ച് ബാങ്കോക്കിലേക്ക് എത്തി. നാല് ദിവസം അവിടെ താമസിച്ച ശേഷം ഏപ്രില്‍ 16 ന് തിരിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തി.

rahul2വിദേശപര്യടനത്തില്‍ കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മ്മയുടെ മകന്‍ സമീരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിധ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് പൊടുന്നനെ അപ്രത്യക്ഷനായ രാഹുല്‍ എവിടെ എന്നത് ആ സമയത്ത് ഏറെ ചര്‍ച്ചയായിരുന്നു. നാളിതുവരെ ഇതേക്കുറിച്ച് കോണ്‍ഗ്രസോ രാഹുലോ ഒരു വിശദീകരണവും നല്‍കിയിരുന്നില്ല.