നഗരസഭയുടെ റോഡ്‌ കൈയേറി മതില്‍ കെട്ടിയത്‌ പൊളിച്ചു മാറ്റി.

pta
നഗരസഭയുടെ റോഡ്‌ കൈയേറി മതില്‍ കെട്ടിയത്‌ പൊളിച്ചു മാറ്റി. ടി.കെ റോഡിലെ മസ്‌ജിദ്‌ ജങ്‌ഷനില്‍ നിന്ന്‌ പഴയ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലേക്ക്‌ കയറുന്ന റോഡിലായിരുന്നു അനധികൃത നിര്‍മ്മാണം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ഇവിടെ മതില്‍ കെട്ടിയത്‌.

രാവിലെ എട്ടോടെ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ രജനി പ്രദീപ്‌, വൈസ്‌ ചെയര്‍മാന്‍ പി കെ ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്‌ഥരെത്തി മതില്‍ പൊളിച്ചു നീക്കി. മതില്‍ പൊളിച്ചു നീക്കുന്നതിന്‌ സംബന്ധിച്ച്‌ സ്‌ഥലമുടമയുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ ടൗണ്‍ പ്ലാന്‍ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.

മുനിസിപ്പല്‍ കെട്ടിട നിര്‍മണ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ ഇവിടെ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന്‌ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. നഗരസഭയുടെ അനുമതി ഇല്ലാതെ ഇവിടെ നിര്‍മണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന്‌ സ്‌ഥലമുടമയ്‌ക്ക്‌ ഉദ്യോഗസ്‌ഥര്‍ താക്കീത്‌ നല്‍കി.