ഡല്‍ഹിയില്‍ നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി

delhi-gang-rapeഡല്‍ഹിയില്‍ നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി നാല് വയസുകാരി ബലാത്സംഗത്തിന് ഇരയായി. ഗുരുതരമായ പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ സഫ്ദര്‍ജങ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ചേരി പ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.വ്യാഴാഴ്ച വൈകീട്ട് പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രിയോടെയാണ് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.