തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാന്‍ കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണി

10559709_686178901469169_6477116501624519055_nതെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാന്‍ കഴുത്തില്‍ വടിവാള്‍വച്ച് ഭീഷണി മുഴക്കി. തളിപ്പമ്പ് നഗരസഭയില്‍ കൂവോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ രഞ്ജിത്തിന്റെ കഴുത്തില്‍ വടിവാള്‍ വച്ചാണ് സംഘം ഭീഷണി മുഴക്കിയത്. രാത്രിയില്‍ മാരാകായുധങ്ങളുമായി പത്തോളം പേരെത്തിയാണ് ഭീഷണി മുഴക്കിയത്. രഞ്ജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെയും ഭാര്യയേയും വടുവാള്‍ ഉപയോഗിച്ച് സംഘം ഭീഷണിപ്പെടുത്തി. ഇരുവരുടെയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയതോടെ ആക്രമി സംഘം സ്ഥലം വിടുകയായിരുന്നു.സിപിഎം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നാണ് രഞ്ജിത്ത് പറയുന്നത്. അക്രമികള്‍ പിന്‍വാങ്ങല്‍ ഫോറവുമായാണ് രഞ്ജിത്തിന്റെ വീട്ടിലെത്തിയത്.