സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ക്രീസിലേക്ക്

12
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും ക്രീസിലേക്ക്. സച്ചിനും ഓസീസ് സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണും ചേര്‍ന്ന് ആരംഭിക്കുന്ന ക്രിക്കറ്റ് ലീഗിന്റെ ഭാഗമായാണ് സച്ചിന്‍ വീണ്ടും ക്രീസിലെത്തുന്നത്.ട്വന്റി-20 ഫോര്‍മാറ്റിലുള്ള ലീഗ് നവംബര്‍ ഏഴിന് യുഎസില്‍ ആരംഭിക്കും. ആധുനിക ക്രിക്കറ്റിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ലീഗിന് ഓള്‍ സ്റ്റാര്‍ ലീഗ് എന്നാണ് പേരിട്ടിരിക്കുന്നത്.സച്ചിനും വോണും നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടമാകും ലീഗിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.