ഓണ്‍ലൈന്‍ ടാക്‌സികളെ തടയില്ല: ഹൈക്കോടതി

സംസ്ഥാനത്ത് ഓണ്‍ ലൈന്‍ ടാക്‌സികളുടെ പ്രവര്‍ത്തനം തടയാനാവില്ലെന്ന് ഹൈക്കോടതി. ടാക്‌സികളുടെ പ്രവര്‍ത്തനം തടയപ്പെടുന്ന സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒല നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ബി.ചിദംബരേഷിന്റെ ഉത്തരവ്.സംരക്ഷണം ആവശ്യപ്പെട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കാനും കൂടാതെ റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്താനും കോടതി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.