വിറ്റാര ബ്രെസ മാര്‍ച്ച്‌ എട്ടിന്‌

വിറ്റാരാ ബ്രെസ മാര്‍ച്ച്‌ എട്ടിന്‌ വിപണിയില്‍ എത്തും. മാര്‍ച്ച്‌ 21 നാണ്‌ വാഹനം വിപണിയില്‍ എത്തുക എന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മാര്‍ച്ച്‌ എട്ടിനാണ്‌ ബ്രെസ വിപണിയില്‍ എത്തുന്നതെന്ന്‌ കമ്പനി അറിയിച്ചു.

1.3 ലിറ്റര്‍ ഡിസല്‍ എന്‍ജിനാണ്‌ ബ്രെസയില്‍ ഉപയോഗിക്കുന്നത്‌. 90 ബി.എച്ച്‌.പി കരുത്തും 200 എന്‍.എം ടോര്‍ക്കും 1.3 ലിറ്റര്‍ എന്‍ജിനില്‍ ലഭിക്കും. എല്‍.ഡി.ഐ, എല്‍.ഡി.ഐ ഓപ്‌ഷണല്‍, വി.ഡി.ഐ, വി.ഡി.ഐ ഓപ്‌ഷണല്‍, ഇസഡ്‌ ഡി.ഐ എന്നിങ്ങനെ ആറ്‌ വേരിയന്റുകളിലാവും വാഹനം പുറത്തിറങ്ങുക. അടിസ്‌ഥാന വകഭേദമായ എല്‍.ഡി.ഐയില്‍ പവര്‍ സ്‌റ്റിയറിങ്‌ , മാനുവല്‍ എ.സി, ടില്‍റ്റ്‌ സ്‌റ്റിയറിങ്‌, ഫോര്‍ഡല്‍ റിയര്‍ സീറ്റ്‌, െ്രെഡവര്‍സൈഡ്‌ എയര്‍ബാഗ്‌, കിലെസ്‌ എന്‍ട്രി എന്നിവയുണ്ടാകും.