ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് ഇന്ന് തുടക്കം

കാര്‍ഷിക സംസ്‌കൃതിയുടെ സമരണകളുണര്‍ത്തി ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്  തുടക്കം.ഒരുമാസം നീണ്ടുനില്‍ക്കുന്ന വയല്‍ വാണിഭത്തില്‍ കന്നുകാലികളുടെ ക്രയവിക്രയത്തിന് പുറമേ കാര്‍ഷിക വിഭവങ്ങളുടെ വിപണനവും നടക്കും. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ കാര്‍ഷികോല്‍പ്പന്നങ്ങളടക്കം സ്റ്റാളുകളില്‍ എത്തിച്ചു കഴിഞ്ഞു.

ഇന്നലെ കൊല്ലം വെളിനല്ലൂര്‍ തേക്കേവയലില്‍ നിന്നും ആരംഭിച്ച ദീപപ്രയാണ വിളംബര ഘോഷയാത്ര ഓമല്ലൂരിലെത്തി. കൈപ്പട്ടൂര്‍ ജംഗ്ഷനില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയെ വയല്‍വാണിഭ നഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു.
ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി വയല്‍ വാണിഭം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തും. 11 ന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ കാര്‍ഷിക സെമിനാര്‍ നടക്കും. വൈകിട്ട് 4 ന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ അദ്ധ്യക്ഷതവഹിക്കും. രാത്രി 7.30ന് ഫ്യൂഷന്‍, രാത്രി 8ന് നാടകം, 15 ന് രാവിലെ 10ന് മൃഗസംരക്ഷണ സെമിനാര്‍ 10.30ന് ഡോഗ് ഷോ,വൈകിട്ട് 5.30ന് സ്പീട്ട് കാര്‍ട്ടൂണിസ്റ്റ് അഡ്വ.എസ്.ജിതേഷിന്റെ വരയരങ്ങ്, രാത്രി 8ന് കഥകളി, 16 ന് രാവിലെ 11 ന് ആരോഗ്യ സെമിനാര്‍ 3 ന് വ്യാവസായിക സെമിനാര്‍ വൈകിട്ട് 5 ന് കവിയരങ്ങ് വൈകിട്ട് 6 ന് കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ വൈകിട്ട് 7.30ന് സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ സി.എ.ലത മുഖ്യാതിഥി. പത്തനംതിട്ട പ്രസ്‌ക്ലബ് പ്രസിഡന്റ് സാംചെമ്പകത്തില്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9ന് മിമിക്‌സ് ഷോ എന്നിവനടക്കും.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close