ശ്രീശാന്ത് തൃപ്പൂണിത്തുറയില്‍ മത്സരിക്കും

ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തും. തൃപ്പൂണിത്തുറയിലോ എറണാകുളത്തോ മത്സരിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെത്തുന്ന ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.