സബ്‌സിഡിയില്ലാത്ത എല്‍പിജി വില കുറച്ചു

സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വില നാലു രൂപ കുറച്ചു. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് വില കുറയ്ക്കുന്നത്. ഒരു മാസം അനുവദിച്ചിട്ടുള്ള 12 സബ്‌സിഡി സിലിണ്ടറുകള്‍ക്കു ശേഷം വാങ്ങുന്ന സബ്‌സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറുകളുടെ വിലയാണ് നാലു രൂപ കുറച്ചത്. ഫെബ്രുവരി ഒന്നിന് വില 82.50 രൂപയും മാര്‍ച്ച് ഒന്നിന് 61.50 രൂപയും കുറച്ചിരുന്നു.