എടത്വാ പള്ളിയിലും കഠിനംകുളം ക്ഷേത്രത്തിലും ഇനി വെടിക്കെട്ടില്ല

പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് എടത്വാ പെരുന്നാളിന് ഇനി വെടിക്കെട്ടുണ്ടാകില്ലെന്ന് വികാരി ഫാ.ജോണ്‍ മണക്കുന്നേലും കഠിനംകുളം മഹാദേവ ക്ഷേത്രത്തില്‍ വെടിക്കെട്ടും ആനയെഴുന്നള്ളത്തും ഇനിയുണ്ടാകില്ലെന്ന് ക്ഷേത്രം തന്ത്രി ദേവനാരായണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് ഭാരവാഹികളും അറിയിച്ചു.

പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച നടത്താനിരുന്ന സ്പെഷല്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. ക്ഷേത്രം തന്ത്രി ദേവനാരായണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ് ഭാരവാഹികളാണ് ഈ തീരുമാനം കൈക്കൊണ്ടത്.

അടുത്ത വര്‍ഷം മുതല്‍ ആനപ്പുറത്ത് എഴുന്നള്ളത്തും അന്നദാനവുമുണ്ടാകില്ല. അന്നദാനത്തിന് ചെലവഴിക്കുന്ന പണം, നിര്‍ദ്ധനരായ യുവതീയുവാക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും ചികിത്സാസഹായത്തിനും നല്‍കും.