വഴികാട്ടാന്‍ ബിജെപിയുടെ വിജയരഥം

ഇടതുവലതു മുന്നണികള്‍ ഭരിച്ചുമുടിപ്പിച്ച കേരളത്തിന് ശരിയുടെ വഴി കാട്ടാന്‍ ബിജെപിയുടെ വിജയരഥം. 140 മണ്ഡലങ്ങളിലും ബിജെപിയുടെ വികസനമന്ത്രവുമായി ചെന്നെത്തുന്ന 70 വിജയരഥങ്ങളാണ് ഇന്നലെ പ്രയാണം ആരംഭിച്ചത്. വിജയരഥങ്ങളുടെ ഫഌഗ്ഓഫ് തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജയപ്രകാശ് നദ്ദ നിര്‍വഹിച്ചു.

ക്രിയാത്മകവും രചനാത്മകവും സര്‍ഗാത്മകവുമായ വികസനത്തെക്കുറിച്ച് ജനങ്ങളോട് സംവദിക്കുന്ന വിധത്തിലാണ് വീഡിയോപ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പദ്മകുമാര്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, വിജയരഥങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ആര്‍.എസ് രാജീവ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടി പ്രചാരണത്തിനായി വീഡിയോ വാനുകള്‍ പുറത്തിറക്കുന്നത്.

ജന്മഭൂമി: http://www.janmabhumidaily.com/news402675#ixzz45g0cyqir